തിരുവനന്തപുരം: ആര്‍ട്ടിസാന്‍സ് പുരസ്കാര വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് ബിടിആര്‍ ഹാളില്‍ രാവിലെ 11 ന് മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കും. വസ്ത്രഗ്രാമം മെഷിനറി വിതരണവും ആര്‍ട്ടിസാന്‍സ് കുടുംബങ്ങളിലെ വിദ്യാസമ്പന്നരല്ലാത്ത സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള പ്രകൃതിദത്ത നാര് ഉത്പന്നങ്ങളുടെ കയറ്റുമതി പ്രഖ്യാപനം, പഞ്ചായത്ത്-മുന്‍സിപ്പല്‍-കോര്പ്പറേഷന് ആഫീസുകള്‍ പരമ്പരാഗത തൊഴിലാളികളുടെ വൈദഗ്ധ്യമുപയോഗിച്ച് നവീകരിക്കുന്ന പദ്ധതി, നൈപുണ്യ വികസനപരിശീലന പദ്ധതി, മരപ്പണി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സഞ്ചരിക്കുന്ന വര്‍ക്ക് ഷോപ്പ്, കാഡ്കോ ഹെല്പ്പ്ലൈന് നമ്പര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കുമെന്ന് കാഡ്കോ എംഡി ടി.വി. വിനോദ്, ചെയര്മാന് നെടുവത്തൂര്‍ സുന്ദരേശന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: