185 രൂപയ്ക്ക്‌ 185 ചാനലുകളുമായി ഡിഷ്‌ ടിവി

Sunday 17 July 2011 10:01 pm IST

കൊച്ചി: ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ മാത്രമായുള്ള ഡിഷ്‌ ടിവിയുടെ �സൗത്ത്‌ ഫാമിലി പായ്ക്ക്‌� കൂടുതല്‍ ആകര്‍ഷകമാക്കി. 185-ലേറെ ചാനലുകളാണ്‌ കമ്പനി ലഭ്യമാക്കുന്നത്‌. കേബിള്‍ ടിവി നിരക്കിനാണ്‌ ഡിജിറ്റല്‍ ഗുണമേന്മയുള്ള ഡി ടി എച്ച്‌ ഡിഷ്‌ ടിവി വാഗ്ദാനം ചെയ്യുന്നതെന്ന്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ സലില്‍ കപൂര്‍ പറഞ്ഞു. ദക്ഷിണേന്ത്യയെ സംബന്ധിച്ചേടത്തോളം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്‌ വ്യത്യസ്ത അഭിരുചിയാണ്‌. മാത്രമല്ല ഒരു സംസ്ഥാനത്തിനകത്ത്‌ തന്നെ ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നവരുമുണ്ട്‌. അതിനാല്‍ ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാന്‍ പാകത്തില്‍ മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌ ഭാഷകളിലുള്ള നാല്‌ ചാനലുകള്‍ സൗത്ത്‌ ഫാമിലി പായ്ക്കിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ്‌, ഹിന്ദി സിനിമ, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌, ഡിസ്കവറി, എന്‍ജിസി, എച്ച്‌ ബി ഒ എന്നിവയും സൗത്ത്‌ ഫാമിലി പായ്ക്കിലുണ്ട്‌. ഇടതടവില്ലാതെ സിനിമകള്‍ കാണാന്‍ പാകത്തിലുള്ള ന്യൂ സില്‍വര്‍ സേവര്‍ പായ്ക്കും ഡിഷ്‌ ടിവി വിപണിയിലെത്തിച്ചിട്ടുണ്ട്‌. സീ ക്ലാസിക്‌, സീ ആക്ഷന്‍, സീ പ്രീമിയര്‍, സീ ടിവി, കളേഴ്സ്‌, സോണി, സ്റ്റാര്‍പ്ലസ്‌, സീ ന്യൂസ്‌, ലിവ്‌ ഇന്ത്യ, ന്യൂസ്‌ 24, ടെന്‍ ആക്ഷന്‍, ടെന്‍ ആക്ഷന്‍ പ്ലസ്‌, എച്ച്‌ ബി ഒ, നാഷണല്‍ ജിയോഗ്രാഫിക്‌ വൈല്‍ഡ്‌ എന്നിവയ്ക്ക്‌ പുറമെ ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാവുന്ന വിധം നാല്‌ ദക്ഷിണേന്ത്യന്‍ ചാനലുകളും ന്യൂ സില്‍വര്‍ സേവര്‍ പായ്ക്കിലുണ്ട്‌. റീ ചാര്‍ജ്‌ ചെയ്യുന്നവര്‍ക്കും പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്‌. പുതിയ കണക്ഷനെടുക്കുന്നവര്‍ക്ക്‌ പുതിയ അഞ്ച്‌ ആകര്‍ഷകമായ ഓഫറുകളും ഡിഷ്‌ ടിവി അവതരിപ്പിക്കുന്നു. 1290 രൂപയില്‍ തുടങ്ങി 2390 രൂപയിലവസാനിക്കുന്ന ഈ അഞ്ച്‌ തരം കണക്ഷനുകളുടെ കൂടെ നിലവിലുള്ള ചാനലുകള്‍ക്ക്‌ പകരമായി തെരെഞ്ഞെടുക്കാവുന്ന സുപ്രധാന ചാനലുകള്‍ സൗജന്യമായി ലഭ്യമാക്കും. പായ്ക്കുകളുടെ കണക്ഷന്‍ ചാര്‍ജ്‌ അനുസരിച്ച്‌ രണ്ട്‌ മുതല്‍ 12 വരെ മാസക്കാലം ഈ സൗജന്യം ലഭിക്കുന്നതാണ്‌.