എസ്എഫ്‌ഐ പഠിക്കാന്‍ അനുദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍

Wednesday 13 December 2017 12:16 pm IST

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശീലനത്തിന് പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ മാനേജ്‌മെന്റ് സ്റ്റഡീസിലെ ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പരിക്കേറ്റതിനെത്തുടര്‍ന്ന് അടച്ച കോേളജ് തുറക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ കൂട്ടായ്മ. സംഭവത്തിനുശേഷം എസ്എഫ്‌ഐ കോളേജ് തുറക്കാന്‍ അനുവദിക്കുന്നില്ലെന്നും പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണമാണ് ഉയരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സ്ഥാപനം അടച്ചിട്ടത്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തു. കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയുടെ അംഗീകാരം കോളേജിനുണ്ട്. സര്‍വകലാശാലയുടെ പരീക്ഷാ സെന്റര്‍ കൂടിയാണ് കോളേജ്. 200 ല്‍ അധികം വിദ്യാര്‍ഥികള്‍ വിവധ കോഴ്‌സുകളില്‍ പഠിക്കുന്നുണ്ട്. ജനുവരിയില്‍ വിവിധ കോഴ്‌സുകളിലേക്ക് സെമസ്റ്റര്‍പരീക്ഷ ആരംഭിക്കും. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല അയച്ചുതുടങ്ങി.
കഴിഞ്ഞ ദിവസം കോളേജിലെത്തിയ വിദ്യാര്‍ഥികളെ എസ്എഫ്‌ഐക്കാര്‍ വിരട്ടിയോടിച്ചു. കുട്ടികള്‍ക്ക് കോളേജിനുള്ളില്‍ കയറാനാകാത്ത സ്ഥിതിയാണ്. ഒരു വിദ്യാര്‍ഥിയുടെ പേരില്‍ ഇരുന്നൂറോളം വിദ്യാര്‍ഥിനികളുടെ ഭാവി അനിശ്ചിതത്തിലാക്കരുതെന്നും കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.