തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് 2017-ലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി പാസ്സായ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. (കേരള/സിബിഎസ്സി/ഐസിഎസ്സി സിലബസിലുളളവര്ക്ക്) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉളളവരും വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടാത്തവരും ആയ ഭിന്നശേഷിക്കാര്‍ എംഡി, സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കാനുളള തീയതി 31 വരെ ദീര്‍ഘിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: