റെയില്‍വേക്ക് പിടിവാശി യാത്രക്കാര്‍ വലയും

Wednesday 13 December 2017 2:46 am IST

ആലപ്പുഴ: തീവണ്ടി പാളത്തില്‍ അറ്റകുറ്റ പണി നടത്തുന്നതിന്റെ പേരില്‍ റെയില്‍വേ ഇന്നു മുതല്‍ യാത്രക്കാരെ ദുരിതത്തിലാക്കും. കേട്ടുകേഴ്‌വിയില്ലാത്ത തരത്തില്‍ ഇതാദ്യമായി രണ്ടുമാസത്തേക്ക് എട്ട് തീവണ്ടികളാണ് റദ്ദാക്കിയത്.പ്രതിഷേധിച്ച് റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കും.
പാസഞ്ചറുകളാണ് റദ്ദാക്കിയത്. സാധാരണക്കാരും,ജോലിക്കാരും എറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പാസഞ്ചറുകളെയാണ്. സീസണ്‍ ടിക്കറ്റുകാരാണ് ഏറെ ദുരിതത്തിലാകുന്നത്. പതിനായിരത്തിനടുത്ത്് യാത്രക്കാരാണ് ദിവസേന പാസഞ്ചര്‍ വണ്ടികളെ ആശ്രയിക്കുന്നത്.
ഫ്രണ്ട്‌സ് റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലെ പോലെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ അറ്റകുറ്റ പണി നടത്തണമെന്നായിരുന്നു ആവശ്യം. ഗതാഗത നിയന്ത്രണത്തിലൂടെ ട്രാക്കിലെ ജോലികള്‍ പുര്‍ത്തികരിക്കാമെന്നിരിക്കേ തീവണ്ടികള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയാണ് റെയില്‍വേ ചെയ്തത്. പകരം എക്‌സ്പ്രസുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും തള്ളി.

റദ്ദാക്കിയ തീവണ്ടികള്‍
66300 കൊല്ലം- എറണാകുളം മെമു, 66301 എറണാകുളം – കൊല്ലം മെമു, 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം – എറണാകുളം പാസഞ്ചര്‍, 66307 എറണാകുളം – കൊല്ലം മെമു, 66308 കൊല്ലം – എറണാകുളം മെമു, 56381 എറണാകുളം – കായംകുളം പാസഞ്ചര്‍, 56382 കായംകുളം – എറണാകളും പാസഞ്ചര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.