മനു ഷെല്ലി 2016ലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍

Tuesday 12 December 2017 8:01 pm IST

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2016ലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡ് മെട്രൊവാര്‍ത്ത ചീഫ് ഫോട്ടൊഗ്രാഫറും എറണാകുളം ബ്യൂറോ ഹെഡുമായ മനു ഷെല്ലിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജനുവരിയില്‍ മീഡിയ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ‘മറക്കരുത് മനുഷ്യനാണ്’ എന്ന തലക്കെട്ടോടെ 2016 മെയ് 13നു പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. അപകടത്തില്‍പെട്ട് റോഡില്‍ മരണാസന്നനായി കിടക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അവഗണിച്ചു കടന്നു പോകുന്ന യാത്രക്കാരുടെ ദൃശ്യമാണ് മനുവിനെ അവാര്‍ഡിനു അര്‍ഹനാക്കിയത്. എന്‍. ബാലകൃഷ്ണന്‍, രാജന്‍പോള്‍, പി. മുസ്തഫ എന്നിവരായിരുന്നു വിധി നിര്‍ണയ സമിതി അംഗങ്ങള്‍.

ഇതേ ചിത്രത്തിന് ശെല്‍വരാജ് കയ്യൂറിന് സംസ്ഥാന ഫോട്ടോ ഗ്രാഫി അവാര്‍ഡ്, എറണാകുളം പ്രസ് ക്ലബിന്റെ നിബ് അവാര്‍ഡ്, റോഡ് സേഫ്റ്റി എക്‌സലന്‍സ് അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.

2009 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, സി.കെ. ജയകൃഷ്ണന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, വിക്റ്റര്‍ ജോര്‍ജ് റെയ്ന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, കേരളാ സ്റ്റേറ്റ് അഗ്രിഫോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, കേരളാ സ്റ്റേറ്റ് ഫാം ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവയും മനുവിനു ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.