തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വിതരണം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 2017-18 അക്കാദമികവര്‍ഷത്തിലെ രണ്ടാംവര്‍ഷ ബിരുദാനന്തരബിരുദ പഠനത്തിന് പുതുക്കാന്‍ അപേക്ഷിക്കാം. 2016-17 അക്കാദമിക വര്‍ഷം ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ പഠനത്തിന് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹര്‍. നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് ഓഫ് ലൈനായി അനുബന്ധരേഖകളോടൊപ്പം 21 വരെ പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന് (സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളില്‍ പഠിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിക്ക്) സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 10ന് മുമ്പായി കൗണ്‍സിലില്‍ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: