അമ്പലപ്പുഴ: രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും, ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും ആശുപത്രിയില്‍ രോഗികളും അധികൃതരുമായി സംഘര്‍ഷം ഉണ്ടാകുന്നു.
ദിവസവും നൂറ് കണക്കിന് രോഗികളാണ് ആശുപത്രി മെഡിസിന് അത്യാഹിത വിഭാഗത്തിലെത്തുന്നത്. എന്നാല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മൂന്ന് പിജി ഡോക്ടര്‍മാരോ അല്ലങ്കില്‍, മൂന്ന് ഹൗസ് സര്ജന്മാരോ മാത്രമാണ് ഇവിടെ ഉണ്ടാകാറുള്ളത്.
രാത്രികാലങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. അത്യസന്ന നിലയില്‍ എത്തുന്ന വൃദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക്, ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം ട്രോളിയില്‍ കിടക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി.
അത്യാഹിത വിഭാഗത്തില്‍ ഒരു പ്രധാന ഡോക്ടറെ വീതം ഓരോ ദിവസവും ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായി നിയോഗിക്കാറുണ്ടെങ്കിലും പല ദിവസങ്ങളിലും ഇവര്‍ എത്താറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: