അകത്തേത്തറയില്‍ ബിജെപിയുടെ കൊടിമരവും ഫ്‌ലക്‌സും നശിപ്പിച്ചു

Tuesday 12 December 2017 8:43 pm IST

അകത്തേത്തറ: പഞ്ചായത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുണ്ടൂര്‍ ഏരിയ സമ്മേളന വേദിക്ക് അടുത്തുള്ള ബിജെപിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിയും,ബിഎംഎസ് പോസ്റ്റ്‌റുകളും നശിപ്പിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ബിജെപിയുടെ കൊടിയും മറ്റും നശിപ്പിച്ചത്. അകത്തേത്തറ പഞ്ചായത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് പ്രവര്‍ത്തകര്‍ അകത്തേത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ശക്തമായി പ്രതികരിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.അകത്തേത്തറയിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ മുഖം ജനങ്ങള്‍ മനസിലാക്കണമെന്ന് ബിജെപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.