കൂടുതല്‍ ബസ് സര്‍വീസുകള്‍ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ ശബരിമല മോഡല്‍ വെര്‍ച്ച്വല്‍ ക്യൂ

Wednesday 13 December 2017 2:02 am IST

കാലടി: ഭക്തരുടെ സൗകര്യാര്‍ത്ഥം ദര്‍ശനത്തിന് ശബരിമല മാതൃകയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് നിശ്ചിത സമയ പരിധിയില്‍ പ്രത്യേക ക്യൂ വഴി പ്രവേശനം അനുവദിക്കും. കൂടാതെ ദര്‍ശനത്തിനു കാത്തു നില്‍ക്കുന്ന ഭക്തര്‍ക്ക് ക്യൂവില്‍ തന്നെ ഇരിപ്പിടങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. വാഹന പാര്‍ക്കിങിനുള്ള സ്ഥലങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. തിരക്കു നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളും പൂര്‍ത്തിയായിട്ടുണ്ട്. സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന പണി അവസാനഘട്ടത്തിലാണ്.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു യോഗം. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി പി.ജി. സുധാകരന്‍, വൈസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാടവന, കെ.കെ. ബാലചന്ദ്രന്‍, കെ.എസ്. മുരളീധരന്‍, മറ്റ് ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.