കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Wednesday 13 December 2017 2:00 am IST

ആലപ്പുഴ: ചിത്ര-ശില്പകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 18നും 50നും മധ്യേ പ്രായമുള്ള കലാകാരന്മാര്‍ക്ക് കേരള ലളിതകലാ അക്കാദമി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. അക്കാദമിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത കലാകാരന്മാര്‍ക്കും പരിരക്ഷ ലഭിക്കും. അപേക്ഷഫോറം അക്കാദമിയുടെ വെബ്സൈറ്റിലും അക്കാദമി ഗ്യാലറികളിലും ലഭിക്കും. തപാലില്‍ വേണ്ടവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ സ്റ്റാഫ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.