ആലപ്പുഴ: ജില്ലാ ക്ഷീരകര്‍ഷക സംഗമം 14, 15 തീയതികളില്‍ മുഹമ്മ ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കും. 15ന് രാവിലെ 11 ന് ക്ഷീര കര്‍ഷക സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.മന്ത്രി പി. തിലോത്തമന് അധ്യക്ഷനാകും. പുരസ്ക്കാരങ്ങളുടെ വിതരണവും തുടര്‍ന്ന് നടക്കും.രാവിലെ ഒമ്പതിന് നടക്കുന്ന ക്ഷീര വികസന സെമിനാറില്‍ ജോയിന്റ് ഡയറക്ടര്‍ ഐസക് തയ്യില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്. അനീഷ് കുമാര്‍ വിഷയം അവതരിക്കും. 14 ന് രാവിലെ 8.30ന്കന്നുകാലി -കന്നുകുട്ടി പ്രദര്‍ശന മത്സരം, പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പ്, ക്ഷീര പ്രശ്നോത്തരി, ഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: