സ്‌കൂള്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 8 പേര്‍ക്ക് പരിക്ക്

Tuesday 12 December 2017 9:35 pm IST

വടക്കാഞ്ചേരി: സ്‌കൂള്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 8 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 4.30 ഓടെ പാര്‍ളിക്കാട് ബൈപ്പാസിലാണ് അപകടം. തിച്ചൂര്‍ സരസ്വതി വിദ്യാനികേതനിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അലന, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അബി, കാര്‍ യാത്രക്കാരായ ഒറ്റപ്പാലം സ്വദേശികളായ സതീഷ് ബാബു, അനീഷ്, വിനോദ്, ബൈക്ക് യാത്രികന്‍ ചെറുതുരുത്തി താഴപ്ര സ്വദേശി ഷബീര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍ ബാബുജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും, ഹൈവേ പോലീസും പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനുളളില്‍ കുടുങ്ങിയ യാത്രികരെ വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന കാറ് വെട്ടിപ്പൊളിച്ചെടുത്താണ് പുറത്തെടുത്തത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പാര്‍ളിക്കാട് ബൈപ്പാസില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന കാറില്‍ ഇടിച്ച ശേഷം സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് ഇറങ്ങി മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.