കണ്ടാണശ്ശേരിയില്‍ സിപിഎം അക്രമം

Tuesday 12 December 2017 9:38 pm IST

കുന്നംകുളം : കണ്ടാണശ്ശേരിയില്‍ യുവാക്കള്‍ക്ക് നേരെ സിപിഎം അക്രമം. ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയോടെ ആട്ടയൂര്‍ ഗുരുജി നഗര്‍ കോളനി കല്‍വെട്ട് പാലത്തിനു സമീപം സുഹൃത്തിനെ കാണാനായി എത്തിയ ചിറ്റിലപ്പിള്ളി വീട്ടില്‍ പീയൂസിന്റെ മകന്‍ സനൂപിനും ഇല്യാസിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. സനൂപിന്റെ ചെവിക്കും ഇല്യാസിന്റെ കൈയ്ക്കും കാലിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കണ്ടാണിശ്ശേരി പോലീസില്‍ പരാതി നല്‍കി.
കൂട്ടുകാരനായ രോഹിതിനെ അന്വേഷിച്ചു കോളനിയിലെത്തിയ സനൂപിനെയും ഇല്ല്യാസിനെയും പ്രദേശത്തെ കാങ്കപുരക്കല്‍ വാസുവിന്റെ മകന്‍ വിനീഷ് എന്ന വിനായകന്‍, പള്ളിപ്പാട്ട് വീട്ടില്‍ കമറു, അരീക്കര മുരളിയുടെ മകന്‍ മുകേഷ്, മോഹനന്റെ മകന്‍ രമേഷ് എന്നീ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.