അടിമാലി: കല്ലാര്‍ കമ്പി ലൈനിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരിക്ക്. മുക്കുടം സ്വദേശി അമലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. മൂന്നാറില്‍ നിന്ന് തേയിലയുമായി കൊച്ചിയ്ക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇടുങ്ങിയ വളവില്‍ എതിരെ വന്ന കാറിന് സൈഡ് കൊടുക്കവെ പിന്‍ചക്രം റോഡില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്.
മൂന്നാര്‍ റോഡില്‍ ഇടുങ്ങിയ കലുങ്കുകള്‍ ശരിയാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: