മലപ്പുറം: എസ്എന്‍ഡിപിയോഗവും ശിവഗിരിമഠവും ചേര്‍ന്ന് നടത്തുന്ന ദിവ്യജ്യോതി പ്രയാണം 2017ന് മലപ്പുറത്ത് സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14ന് മൂന്നു മണിക്ക് മലപ്പുറം സിവില്‍സ്റ്റേഷനു സമീപമാണ് സ്വീകരണം. എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന യാത്രയില്‍ ശിവഗിരിമഠം പ്രസിഡന്റ് വിശുദ്ധാന്ദ സ്വാമി, സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, സച്ചിതാനന്ദ സ്വാമി, ശിവസ്വരൂപാനന്ദ സ്വാമി, എസ്എന്‍ഡിപിയോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്വീകരണത്തിന് യോഗം കൗണ്‍സിലര്‍ അഡ്വ. രാജന് മുഖ്യരക്ഷാധികാരിയായ സ്വീകരണ കമ്മറ്റി നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ദാസന് കോട്ടക്കല്‍, സുബ്രഹ്മണ്യന് ചുങ്കപ്പള്ളി, പാമ്പലത്ത് മണി, പ്രദീപ് ചുങ്കപ്പള്ളി, നല്ലാട്ട് നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: