മൂന്നക്ക എഴുത്ത് ലോട്ടറി; ഒരാള്‍ പിടിയില്‍

Tuesday 12 December 2017 10:11 pm IST

കരുവാരക്കുണ്ട്: മലയോര മേഖലകളില്‍ അനധികൃത എഴുത്ത് ലോട്ടറി വ്യാപകമാവുന്നു. പരാതിയെ തുടര്‍ന്ന് ലോട്ടറി കടകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. തുവ്വൂരിലെ എ. കെ. ലോട്ടറി ഉടമ എടപ്പറ്റയിലെ കൊല്ലാരന്‍ ഹമീദ് (44) നാണ് പിടിയിലായത്. കരുവാരക്കുണ്ട് എസ്‌ഐ പി.ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാളില്‍ നിന്ന് മൂന്നക്ക എഴുത്ത് ലോട്ടറികളും മൂവായിരം രൂപയും പിടിച്ചെടുത്തു. കേരള സംസ്ഥാന ലോട്ടറിയുടെ മറവിലാണ് അനധികൃത എഴുത്ത് ലോട്ടറിയുടെ കച്ചവടം. കേരള സംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പിലെ അവസാന മൂന്നക്ക നമ്പര്‍ ഉപയോഗിച്ചാണ് മലയോര മേഖലകളില്‍ അനധികൃത എഴുത്ത് ലോട്ടറികള്‍ സജ്ജീവമായിട്ടുള്ളത്. കരുവാരക്കുണ്ട് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചും എഴുത്തു ലോട്ടറി വ്യാപകമാണ്. നവ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് എഴുത്ത് ലോട്ടറികള്‍ സജീവമാവുന്നത്. അതിനാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിയുന്നില്ല. റെയ്ഡിന് എഎസ്‌ഐ അജിത്ത്, കെ. രതീഷ്, നിമിഷ് എന്നിവരും നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.