അനധികൃത പാര്‍ക്കിങ് അപകടമുണ്ടാക്കുന്നു

Tuesday 12 December 2017 10:14 pm IST

തലയോലപ്പറമ്പ്: സെന്‍ട്രല്‍ ജംഗ്ഷനിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും കാരണമാകുന്നു. പ്രധാന ജംഗ്ഷനില്‍ പൊലീസ്റ്റേഷനു മുന്നിലും ഫെഡറല്‍ നിലയത്തിനു മുന്നിലുമാണ് സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് രൂക്ഷമായിരിക്കുന്നത്. ഈ ഭാഗത്തെ സീബ്രാ ലൈനിനുമുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് തിരക്കേറിയ റോഡ് മുറിച്ചു കടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ഫുട്പാത്ത് സംവിധാനം ഇല്ലാത്തതിനാല്‍ റോഡരികിലും സീബ്രാലൈനിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുവാന്‍ ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഓട്ടോ ടാക്‌സി ഉള്‍പ്പടെയുള്ളവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സംവിധാനം ഇല്ലാത്തതാണ് ഗതാഗതകുരുക്കിന് കാരണം. റോഡിന്റെ ഇരുവശങ്ങളിലും വഴിയോരക്കച്ചവടക്കാര്‍ കൈയ്യടക്കിയതോടെ റോഡിന്റെ വീതി കുറഞ്ഞതും മുലം അപകടങ്ങള്‍ തുടര്‍കഥയായി. സീബ്രാലൈനിലെ വാഹനങ്ങളുടെ പാര്‍ക്കിംഗിനെതിരെ പോലും അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ 7ന് സൈക്കിള്‍യാത്രികനായ തലയോലപ്പറമ്പ് മാത്താനം ശിവകാമിയില്‍ സാബു (60) ഓടുന്ന ബസ്സിനടിയില്‍പ്പെട്ട് മരണമടഞ്ഞത് സെന്‍ട്രല്‍ ജെഗ്ഷനിലെ അനധികൃത പാര്‍ക്കിങ് മൂലമാണ്. അടിയന്തിരമായി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.