ആര്‍പ്പൂക്കര: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 60 ആക്കിയതിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62 ആയി ഉയര്‍ത്തിയതിലും പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന വ്യാപകമായി കേരള മെഡിക്കോസ് ജോയന്റ് ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് ശവപ്പെട്ടി ചുമന്ന് മാര്‍ച്ചു നടത്തി. ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ക്രസ്റ്റഫര്, പിജി സ്റ്റുഡന്റ് അസോസിയേഷന് പ്രസിഡന്റ് ഡോ. രാഹുല്‍, കോളേജ് ചെയര്മാന് ഡോ. രണ് ദീപ്,കേരള മെഡിക്കല്‍ പിജി ടീച്ചേഴ്സ് അസോസിയേഷന് പ്രതിനിധി ഡോ. ജെജി,ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. അമല്‍.സി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: