ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ച ബസ്സ് ബൈക്കിലിടിച്ച് അപകടം. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. മലകുന്നം മുക്കാട്ട് ജോസഫ് ജോണ്‍ (37) നിസ്സാര പരുക്കുകളോട് രക്ഷപ്പെട്ടു. കോന്നി കോട്ടയം ബസ്സാണ് അപകടമുണ്ടാക്കിയത്.
ബസ്സസ്റ്റാന്ഡ് പ്രവേശന കവാടത്തിനു മുന്പിലെത്തിയ ജോസഫിന്റെ ബൈക്കിനു മുന്നിലൂടെ സ്റ്റാന്‍ഡിലേക്ക് അശ്രദ്ധമായി ബസ്സ് തിരിച്ചതാണ് അപകടത്തിനു കാരണം. ബസ്സ് വരുന്നത് ജോസഫ് കണ്ടിരുന്നില്ല. ബസ്സിന്റെ മുന്‍ ടയറിനടിയിലേക്ക് ബൈക്ക് അകപ്പെട്ടു. ജോസഫ് ചാടി മാറിയതിനാല്‍ അപായമുണ്ടായില്ല. ഇടത്തേകാലിന്റെ വിരലിനു പൊട്ടലുണ്ട്. ബൈക്ക് നിശേഷം തകര്‍ന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ വിട്ടയച്ചു.
തിരുവല്ല ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ വേഗത്തില്‍ അശ്രദ്ധമായി സ്റ്റാന്‍ഡില്‍ പ്രവേശിക്കുമ്പോളാണ് ഈ ഭാഗത്ത് അപകടമുണ്ടാകുന്നത്. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: