തലയോലപ്പറമ്പ് : കുടിവെള്ള വിതരണം പുന:സ്ഥാപിച്ചു. വെളളൂര്‍ – വെളിയന്നൂര്‍, തലയാഴം, വൈക്കം തുടങ്ങി വിവിധ കുടിവെള്ള വിതരണ പദ്ധതികളുടെ മേവെള്ളൂരിലെ ശുദ്ധീകരണ പ്ലാന്റിലെ എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എസിബി) കത്തി നശിച്ചതിനെ തുടര്‍ന്ന് മുടങ്ങിയ വൈക്കം, കടുത്തുരുത്തി, നിയോജക മണ്ഡലങ്ങളിലെ 15 പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം ഇന്നലെ മുതല്‍ പുന:സ്ഥാപിച്ചു. കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലെ പാനല്‍ ബോര്‍ഡ് കഴിഞ്ഞ 9 നാണ് ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തിനശിച്ചത്. എയര്‍ സര്‍ക്യൂട്ട് ബ്രേക്കറിനു സമീപത്തു തന്നെ സ്ഥാപിച്ചിട്ടുള്ളഓയില് സര്‍ക്യൂട്ട് ബ്രേക്കറിലേക്ക് തീ പടരാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. പ്ലാന്റിലുള്ള 12 എയര്‍ സര്‍ക്യൂട്ടുകളില്‍ കത്തിപ്പോയത് പ്രധാന ഭാഗത്തേതായതിനാല് തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനാല്‍ പാനല്‍ മാറ്റാതെ താല്‍ക്കാലികമായി ബൈപാസ് കണക്ഷന് നല്കി കടിവെള്ള വിതരണം പുന:സ്ഥാപിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: