ഈരാറ്റുപേട്ട: ചേന്നാട് റോഡില്‍ പെരുനിലം കുരിശുപള്ളിക്ക് സമീപം ഈരാറ്റുപേട്ട റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സനില്‍ എസും സംഘവും വാഹനപരിശോധന നടത്തുന്നതിനിടയില്‍ സ്കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്ന ഈരാറ്റുപേട്ട മന്തക്കുന്ന് സ്വദേശിയായ അഫ്സലിനെ അറസ്റ്റ് ചെയ്തു.
കൂടെയുണ്ടായിരുന്ന മന്തക്കുന്ന് സ്വദേശി പുളിയാനിക്കല്‍ അര്‍ഷിത് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടെന്നും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തെക്കേക്കര കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് എത്തിച്ചു നല്‍കുന്നവരാണ് പിടിയിലായവര്‍. ഇവര്‍ മുമ്പും എക്സൈസ് പോലീസ് പിടിയിലായിട്ടുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: