ഗുജറാത്ത് രാഹുലിനെ ക്ഷേത്രങ്ങളുടെ പ്രാധാന്യം പഠിപ്പിച്ചു: യോഗി

Wednesday 13 December 2017 2:50 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തത് ഗുജറാത്തിലെ ജനങ്ങളെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വായ തുറപ്പിക്കാനും ജനങ്ങള്‍ക്കായി. ഗുജറാത്ത് ജനങ്ങള്‍ക്കാണ് ഇതിന് നന്ദി പറയേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയായിരുന്നു യോഗിയുടെ ആദിത്യനാഥ് ഇത്തരത്തില്‍ പ്രതികരിച്ചത്്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന്റെ സഹായം തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യോഗിയും മന്‍മോഹനെതിരെ രംഗത്തെത്തിയത്.

കൃഷ്ണന്റേയും രാമന്റേയും നിലനില്‍പ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് മുമ്പ് സുപ്രീംകോടതിയില്‍ ചോദ്യം ഉന്നയിച്ചിരുന്നതാണ്. പിന്നെ രാഹുല്‍ എന്തിനാണ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. രാഹുലിന്റേത് വെറും അഭിനയം മാത്രമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.