ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Wednesday 13 December 2017 2:30 am IST

ആസ്‌ട്രേലിയ: പസഫിക് സ്‌കൂള്‍ ഗെയിംസിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പതിനഞ്ചുകാരിയായ നിതീഷ നെഗിയാണ് സൗത്ത് ആസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡിലൈഡ് ഗില്ലെങ്ങിലെ മറീന ബീച്ചില്‍ മുങ്ങി മരിച്ചത്.

ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തെത്തിയ ഏക വിദ്യാര്‍ഥിയാണ്. ഞായറാഴ്ചയാണ് സംഭവം. വിദ്യാര്‍ഥിനിക്കൊപ്പം മുങ്ങിത്താഴുകയായിരുന്ന മറ്റു നാലു വിദ്യാര്‍ഥിനികളെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ചു.

വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചെലവ് ഗവണ്‍മെന്റ് വഹിക്കുമെന്ന് സൗത്ത് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് മന്ത്രി ലിയോണ്‍ ബിനെല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.