കൊച്ചി: പതഞ്ജലി ആയുര്‍വേദ സ്ഥാപകന്‍ ബാബാ രാംദേവിന് 2017 ലെ ഇംപാക്ട് പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. എക്സ്ചേഞ്ച് 4 മീഡിയ ഗ്രൂപ്പാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതഞ്ജലി എന്ന ആയുര്‍വേദ സംരംഭം സ്ഥാപിച്ച് എഫ്എംസിജി മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് മികച്ച മുന്നേറ്റം കൈവരിച്ചതിനാണ് പുരസ്കാരം.
പുരസ്കാരത്തിന് തിരഞ്ഞെടുത്തതില്‍ ഏറെ നന്ദിയുണ്ടെന്ന് ബാബാ രാംദേവ് പറഞ്ഞു. പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ബാബാ രാംദേവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് എക്സ്ചേഞ്ച് ഫോര്‍ മീഡിയ എഡിറ്റര്‍ ഇന്‍ ചീഫ് അനുരാഗ് ബാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: