ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വഴികാട്ടിയായി പ്രത്യാശ

Tuesday 12 December 2017 11:04 pm IST

കണ്ണൂര്‍: ഭിന്നശേഷിയുള്ള കുട്ടികളുടെയും ജനിതക വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍ക്ക് വഴികാട്ടാന്‍ ‘പ്രത്യാശ ഒരുങ്ങുന്നു. കണ്ണൂര്‍ ഒബ്‌സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പുതിയ സംരംഭമൊരുങ്ങുന്നത്. വസ്തുനിഷ്ഠാപരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ ബോധവത്കരണമാണ് പ്രത്യാശ കൊണ്ട് ഉദ്ദേശിക്കുന്നത്.
നാളെ രാവിലെ 11മണിക്ക് ചാലാട് തണല്‍ വീട് ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററില്‍ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ഉദ്ഘാടനം ചെയ്യും. അടുത്ത തവണ ഗര്‍ഭിണിയാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടായേക്കാവുന്ന ജനിതകമായ രോഗാവസ്ഥകളും വൈകല്യങ്ങളും എങ്ങനെ എത്ര നേരത്തെ കണ്ടെത്താം, ചികിത്സിച്ചു ഭേദപ്പെടുത്താനാവുന്ന രോഗാവസ്ഥകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച ബോധവത്കരണ ക്ലാസ് ഡോ. ഹരിപ്രസാദ് നടത്തും. ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന, അവരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ രക്ത, പ്രമേഹ പരിശോധനയും ഉണ്ടായിരിക്കും. ജില്ലയിലെയുംസമീപ ജില്ലകളിലെയും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് ‘പ്രത്യാശ’ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും സൊസൈറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഗൈനകോളജി സൊസൈറ്റി പ്രസിഡന്റ് ഡോ.മിനി ബാലകൃഷ്ണന്‍, സൊസൈറ്റി സെക്രട്ടറി ഡോ.ഷൈജസ് നായര്‍, ട്രഷറര്‍ ഡോ.ബീന ഉമേഷ്, ജോയിന്റ് സെക്രട്ടറി ഡോ.ഡി.ജി.സംഗീത എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.