ഉത്പാദന മേഖലയില്‍ മുന്നില്‍ ബീഹാര്‍

Saturday 18 June 2011 9:37 pm IST

ന്യൂദല്‍ഹി: 1980 മുതല്‍ 2004 വരെയുള്ള കണക്കുകള്‍ പ്രകാരം ഉത്പാദനമേഖലയില്‍ രാജ്യത്ത്‌ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനം ബീഹാറാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പഠന റിപ്പോര്‍ട്ട്‌. ഇക്കാലയളവില്‍ ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമത പ്രകടിപ്പിച്ചത്‌ തമിഴ്‌നാടാണ്‌.
റിസര്‍വ്‌ ബാങ്കിന്റെ പഠന വിഭാഗമായ ഡെവലപ്മെന്റ്‌ റിസേര്‍ച്ച്‌ ഗ്രൂപ്പ്‌ ഇന്ത്യന്‍ നിര്‍മാണ മേഖലയിലെ ഉത്പാദനം, കാര്യക്ഷമത, കിടമത്സരം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍. 2000 ത്തിനുമുമ്പ്‌ ജാര്‍ഖണ്ഡുള്‍പ്പെടുന്ന ബീഹാറിനു പുറമേ രാജസ്ഥാനും ആന്ധ്രാപ്രദേശും നല്ല നിലവാരം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്‌.
അതേസമയം, തൊഴില്‍ മേഖലയില്‍ ബീഹാറില്‍ ഇക്കാലയളവില്‍ അവസരങ്ങള്‍ കുറഞ്ഞതായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. തമിഴ്‌നാട്ടില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.