പശുവിനെ കടുവ ആക്രമിച്ചു

Tuesday 12 December 2017 11:22 pm IST

കാട്ടിക്കുളം: ബാവലിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്കേറ്റു. ബാവലി പായ്മൂല സൂരേഷിന്റെ പശുവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന് സമീപത്ത് കെട്ടിയിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തി കടുവയെ ഓടിക്കുകയായിരുന്നു. പശുവിന്റെ കഴുത്തിനും കാലിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ തന്നെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന എട്ട് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. ബാവലിയിയും പരിസര പ്രദേശങ്ങളായ ചാണമംഗലം, തോണിക്കടവ് എന്നീ പ്രദേശങ്ങളില്‍ കടുവയുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്നേ ഇവിടെ മേയാന്‍ വിട്ട പോത്തിനെയും, ആടിനെയും കടുവ കൊല്ലുകയും നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.