പാക് ക്രിക്കറ്റ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു

Wednesday 13 December 2017 2:30 am IST

ന്യൂദല്‍ഹി: നവദമ്പതിളകായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു. തിങ്കളാഴ്ച ഇറ്റലിയിലെ സ്വകാര്യ ചടങ്ങിലാണ് ഇവര്‍ വിവാഹിതരായത്.

പാക്കിസ്ഥാന്റെ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി, മുഹമ്മദ് അമീര്‍, മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ തുടങ്ങി താരങ്ങള്‍ കോഹ് ലിയെ അഭിനന്ദിച്ചു. കോഹ് ലിയുടെ പുതിയ ഇന്നിങ്ങ്‌സിന് എല്ലാ ഭാവുകങ്ങളും നേരുന്നുയെന്ന് ഷൊയബ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

അഭിനന്ദനങ്ങള്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് അഫ്രീദി കുറിച്ചു.
രണ്ട് പേര്‍ക്കും അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രണയം എപ്പോഴും ഊഷ്മളമായരിക്കട്ടെയെന്ന് ഉമര്‍ അക്മല്‍ ആശംസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.