കോട്ടയം: ക്ഷത്രിയ ക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം 24ന് 9.30ന് അഞ്ചേരി വളര്‍ക്കാവ് ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ അധ്യക്ഷനാകും. ജനറല്‍സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.എന്‍. ജയദേവന് എംപി മുഖ്യപ്രഭാഷണം നടത്തും. 2.30ന് വനിതാ സമ്മേളനം കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്യും
വനിതാവിഭാഗം പ്രസിഡന്റ് ടി.കെ. ലീലാഭായ് തമ്പുരാട്ടി അധ്യക്ഷയാകും. വിവിധ സ്കോളര്‍ഷിപ്പുകളുടെ വിതരണവും പ്രമേയാവതരണങ്ങളും ഉണ്ടാകും. തുടര്‍ന്ന് കലാപരിപാടികള്‍.
പി.സി. പ്രഹ്ലാദവര്മ്മ ചെയര്‍മാനും എന്‍. ശങ്കര്‍ വര്‍മ്മ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ആധ്യാത്മികം, വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, സമ്പത്ത്, സാമൂഹികം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗക്ഷേമസഭയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: