കണ്ണൂര്‍: കാല്നടയായുളള ശബരിമല യാത്രയെ അവഹേളിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 400 കിലോമീറ്റര്‍ കാല്‍നടയായി കുരുന്നുകളുമായി പിതാവ് ശബരിമലയിലേക്ക് പോകുന്നതിന്റെ ഫോട്ടോ സഹിതം ഡിവൈഎഫ്ഐ വനിതാ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.
കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരം തീര്‍ക്കാന്‍ എന്ന പരാമര്‍ശത്തോടെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കണ്ണൂര്‍ ചെറുകുന്നിലെ പി.പി.ദിവ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസര്‍കോടു നിന്നും കാല്‍നടയായി അച്ഛനോടൊപ്പം രണ്ടു കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്നപാദരായി ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍. ആരു ചെയ്ത പാപഭാരം തീര്‍ക്കാനാണാവോ തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്ററിലുളളത്.
വിശ്വാസത്തിന്റെ പേരില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥനയായും മറ്റും ക്ഷേത്ര സന്നിധിയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തെ അവഹേളിച്ചും ചോദ്യം ചെയ്തു കൊണ്ടും നടത്തിയ പോസ്റ്റിനെതിരെ നിരവധി കമന്റുകള്‍ സാമൂഹ്യ മാധ്യമത്തില്‍ ഡിവൈഎഫ്ഐ നേതാവിന് മറുപടിയായി പലരും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: