മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യക്ക് 109-ാം റാങ്ക്

Wednesday 13 December 2017 8:48 am IST

ന്യൂദല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 109-ാം റാങ്ക്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത്തില്‍ 76-ാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യയിലും മെച്ചപ്പെട്ടതാണെന്ന് ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിംഗ് സര്‍വീസായ ഊക്ല റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ പാക്കിസ്ഥാനും നേപ്പാളും ഇന്ത്യക്കു പിന്നിലാണ്.

ലോകത്തെ 122 രാജ്യങ്ങളിലെ നവംബറിലെ ഇന്റര്‍നെറ്റ് വേഗത പരിശോധിച്ച ശേഷമാണ് ഊക്ലയാണ് പട്ടിക തയാറാക്കിയത്. 2017ലെ ആദ്യ മാസങ്ങളില്‍ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം 7.65 എംപിപിഎസ് (മെഗാബിറ്റ് പെര്‍ സെക്കന്‍ഡ്) എന്നത് നവംബറില്‍ 8.80 എംപിപിഎസ് ആയി ഉയര്‍ന്നിട്ടുണ്ട്. അതായത് വേഗത്തില്‍ 15 ശതമാനം വര്‍ധന. ബ്രോഡ്ബാന്‍ഡുമായി ബന്ധപ്പെട്ടു 133 രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് വേഗത പരിശോധിച്ചു.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ നോര്‍വേയാണ് ഒന്നാമത്. ശരാശരി വേഗം 62.66 എംബിപിഎസ്. ബ്രോഡ്ബാന്‍ഡില്‍ സിംഗപ്പൂരാണ് ഒന്നാമത്. വേഗം 153.84 എംബിപിഎസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.