ദോക് ലാം: ഇന്ത്യ- ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് ചൈന

Wednesday 13 December 2017 10:46 am IST

ബീജിങ്: ദോക്ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ വിന്യസിച്ച നടപടിയെ തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായതായി ചൈന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ദോക്ലാം പ്രശ്‌നം നയതന്ത്ര തലത്തില്‍ പരിഹരിച്ചത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വാംഗ് യിഹാസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാഗിക സംഘട്ടനങ്ങളെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദോക്ലാമില്‍ നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിച്ചതിലൂടെ ചൈനയുമായുള്ള ബന്ധം ആത്മാര്‍ത്ഥതയോടെ മുന്നോട്ട് കൊണ്ടു പോകുന്നതിനും മേഖലയില്‍ സമാധാനവും സ്ഥിരതയും പുലരുന്നതിനും ഇടയാക്കി. അഭിപ്രായ ഭിന്നതകളെക്കാള്‍ ഇന്ത്യയും ചൈനയും കൂടുതലായി പങ്കുവച്ചിട്ടുള്ളത് തന്ത്രപ്രധാന താത്പര്യങ്ങളാണ്- വാംഗ് യിഹാസ് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതലാണ് ദോക്ലാം മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപംകൊണ്ടത്. ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന ദോക്ലാം പ്രദേശത്ത് ചൈന റോഡ്നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതു തടയാനായി ഇന്ത്യന്‍ സൈന്യം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.