ഇറാനില്‍ ശക്തമായ ഭൂചലനം:ആളപായമില്ല

Wednesday 13 December 2017 10:57 am IST

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍, ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച തെക്ക്-കിഴക്കന്‍ ഇറാനിലെ കെര്‍മാന്‍ പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കെര്‍മാന്‍ പ്രവശ്യയിലെ ഹൊജാക്കിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശങ്ങളിലെ വൈദ്യുതി, ജല വിതരണങ്ങള്‍ തകരാറിലായിരുന്നു.. ഇറാന്‍ സുരക്ഷ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

നവംബര്‍ 12ന് ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കെര്‍മാന്‍ഷായില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 530 പേര്‍ മരിക്കുകയും 8000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.