ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

Wednesday 13 December 2017 11:08 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. പത്ത് ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകളാണ്  വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി. ട്രെയിനുകള്‍ വൈകുന്ന വിവരങ്ങള്‍ യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുകളിലും അറിയിക്കുന്നുണ്ട്.

ദല്‍ഹിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.