ബലിദാനികള്‍ക്ക് രാഷ്ട്രത്തിന്റെ പ്രണാമം

Wednesday 13 December 2017 12:54 pm IST

ന്യൂദല്‍ഹി : 2001 ലെ പാര്‍ലമെന്റ് അക്രമണത്തില്‍ ജീവന്‍ ബലിദാനം നല്‍കിയവര്‍ക്ക് രാജ്യം ആദരാജ്ഞലിയര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി തുടങ്ങി മറ്റ് കേന്ദ്രമന്ത്രി മാരും പ്രതിപക്ഷ നേതാക്കളും പാര്‍ലമെന്റ് ഹൗസിലെത്തി ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു.

2001 ഡിസംബര്‍ 13നാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനകള്‍ സംയുക്തമായി ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിക്കുന്നത്. അക്രമത്തില്‍ ആറ് പോലീസ് സേനാംഗങ്ങള്‍, പാര്‍ലമെന്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍, ഗാര്‍ഡനര്‍ എന്നിവര്‍ വീരമൃത്യു വരിച്ചു.

ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമണത്തോടെ ഇന്ത്യ പാകിസ്ഥാന്‍ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. 2013 ഫെബ്രുവരി 9 ന് അക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.