പേരൂര്‍ക്കട: വികലാംഗദിനത്തെ പേരുമാറ്റി ദിവ്യാംഗദിനമായി ആചരിക്കണമെന്ന ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടനയായ സക്ഷമ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മൂല്യനിര്‍ണയ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഉദ്ഘാടനം സക്ഷമ സംസ്ഥാന പ്രസിഡന്റ് ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി എം. സന്തോഷ്, കുടപ്പനക്കുന്ന് ശ്രീകുമാര്‍, ഡോ പി.പി. വാവ, പത്മനാഭന്, രഘുനാഥന്‍നായര്‍, ഭദ്രകുമാര്‍, കൗണ്‍സിലര്‍മാരായ കൃഷ്ണന്‍കുട്ടി, വിജയകുമാര്‍ തിരുത്തുംമൂല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: