ജേക്കബ് തോമസ് നേരിട്ട് ഹാജരാകണം

Wednesday 13 December 2017 2:17 pm IST

കൊച്ചി: പാറ്റൂര്‍ ഭൂമി കേസില്‍ ഡിജിപി ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതവരുത്താന്‍ വേണ്ടിയാണിത്. ഈ മാസം പതിനെട്ടിനാണ് ജേക്കബ് തോമസ് നേരിട്ട് ഹാജരാകേണ്ടത്.

അതേസമയം ജേക്കബ് തോമസിനെ വിളിച്ചുവരുത്തുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ ഭാഗമായി സെറ്റില്‍മെന്റ് രജിസ്റ്ററില്‍ വ്യക്തത വരുത്താനാണ് ജേക്കബ് തോമസിനോട് കോടതി നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.