കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാര്‍ക്കിംഗിന് സ്ഥലമില്ലാതെ രോഗികള്‍ വലയുന്നു

Wednesday 13 December 2017 2:29 pm IST

കരുനാഗപ്പള്ളി: നിത്യേന 2000ത്തിലധികം രോഗികള്‍ വന്നു പോകുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ ഇടമില്ല. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമാകുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നു.
ആശുപത്രി വളപ്പിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. പകരം ഹൈവെയിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആശുപത്രി ഗേറ്റിന്റെ വടക്കുവശത്ത് ആമ്പുലന്‍സുകളും, തെക്കുവശത്ത് രോഗികളുമായി എത്തുന്ന വാഹനങ്ങളും പാര്‍ക്കും ചെയ്യണമെന്ന് നഗരസഭയും പോലീസും നിര്‍ദേശിച്ചിരിക്കുന്നത്.
കുറച്ചു ദിവസം ഇത് പാലിക്കപ്പെട്ടെങ്കിലും ഗേറ്റിന്റെ ഇരുവശവും ആംബുലന്‍സുകള്‍ സ്ഥാനം പിടിച്ചു. പതിനെട്ടോളം ആംബുലന്‍സുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് മൂലം വാഹനങ്ങള്‍ മറ്റിടങ്ങളില്‍ പാര്‍ക്കു ചെയ്യേണ്ടി വരുന്നത് രോഗികളെയും ബന്ധുക്കളെയും ഏറെ കഷ്ടപ്പെടുത്തുന്നു.
മുന്‍ നിശ്ചയിച്ച പ്രകാരം ഗേറ്റിന്റെ വടക്കുവശത്ത് ആമ്പുലന്‍സുകള്‍ക്കും, തെക്കുവശം രോഗികളുമായി എത്തുന്നവര്‍ക്കുമായി ഒഴിച്ചിടണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് ഹൈവേയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും, അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാനും ഉപകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.