കൊല്ലം: ജാതിസംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ നടത്തുന്ന നീക്കം തീക്കൊള്ളി കൊണ്ട് തലചൊറിയലാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം വരുന്നതിന് മുന്‍പ് പിന്നാക്കക്കാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പ്രജാസഭ ഉണ്ടായിരുന്നു. ജനാധിപത്യം വന്നപ്പോള്‍ ആരുമില്ല. ഓഖി ചുഴലിക്കാറ്റ് വീശിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ നടത്തിയ കൂട്ടായ പ്രതിഷേധം പിന്നാക്ക വിഭാഗങ്ങള്‍ മാതൃകയാക്കണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: