കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഉത്തര കൊറിയ

Wednesday 13 December 2017 3:20 pm IST

സിയോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ രംഗത്ത്. ചൈന- ഉത്തര കൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വത്തിന് മുകളില്‍ നിന്ന് ചിരിച്ച് കൊണ്ട് നില്‍ക്കുന്ന കിം ജോംഗിന്റെ ചിത്രത്തിനടിയിലാണ് പ്രകൃതിയെ നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് പറഞ്ഞ് സ്റ്റേറ്റ് മീഡിയ അടിക്കുറിപ്പ് നല്‍കിയത്. കഴിഞ്ഞ വാരാന്ത്യത്തില്‍ അഗ്‌നിപര്‍വതം സന്ദര്‍ശിക്കുമ്പോള്‍ എടുത്ത ചിത്രമാണ് സ്റ്റേറ്റ് മീഡിയ പുറത്ത് വിട്ടത്.

പ്രകൃതിയെ പോലും നിയന്ത്രിക്കാന്‍ കഴിവുള്ള മികച്ച സൈന്യാധിപന്‍ എന്നാണ് കിം ജോങ് ഉന്നിനെ സ്റ്റേറ്റ് മീഡിയ ചിത്രത്തിന്റെ അടിക്കുറിപ്പിലൂടെ വിശേഷിപ്പിച്ചിരിക്കുന്നത്. 90000 അടി ഉയരമുള്ള അഗ്‌നിപര്‍വതത്തിന് മുകളില്‍ കട്ടിയുള്ള കോട്ട് ധരിച്ച് കനത്ത മഞ്ഞിനെ അവഗണിച്ച് കിം കയറുമ്പോള്‍ ഹിമപാതം അവസാനിച്ച് പ്രകൃതി സാധാരണ നിലയിലേക്ക് തിരിച്ച് വരികയായിരുന്നു. ഇതിനാല്‍ കിമ്മിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് സ്റ്റേറ്റ് മീഡിയ പ്രസ്താവിക്കുന്നത്.

അഗ്‌നിപര്‍വതത്തിലുടെ നടക്കുമ്പോള്‍ ഹിമപാതം മാറി വെയില്‍ രൂപപ്പെടാന്‍ കാരണം കിം ജോങ് ഉന്നാണ് എന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക മിലിട്ടറി ക്യാമ്പില്‍ താന്‍ ജനിച്ചപ്പോള്‍ ആകാശത്ത് ഇരട്ട മഴവില്‍ വിരിഞ്ഞിരുന്നെന്നും കിമ്മിന്റെ പിതാവ് കിം ജോങ് അവകാശപ്പെട്ടിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.