രാമസേതു മനുഷ്യനിര്‍മ്മിതിയെന്ന് യു.എസ് ചാനല്‍

Wednesday 13 December 2017 4:45 pm IST

ന്യൂദല്‍ഹി: രാമേശ്വരത്തിനും ശ്രീലങ്കക്കും ഇടയില്‍ കടലിനടിയിലുള്ള രാമസേതുവുമായി ബന്ധപ്പെട്ട് പുതിയ പഠനവുമായി യു.എസ് സയന്‍സ് ചാനല്‍. രാമസേതു മനുഷ്യനിര്‍മ്മിതി തന്നെയെന്ന് കണ്ടെത്തിയിരിക്കുകയാണ് ചാനല്‍. 5,000 വര്‍ഷത്തെ പഴക്കമുള്ള രാമസേതു അത്ഭുതകരമായ ഒരു മനുഷ്യനിര്‍മ്മിതിയാണെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സയന്‍സ് ചാനല്‍ പുറത്തുവിട്ട രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വസ്തുതകള്‍ പുറത്തുവിട്ടിരിക്കുന്നത്.

രാമസേതുവില്‍ കാണുന്ന പാറക്കഷണങ്ങള്‍ക്ക് 7,000 വര്‍ഷത്തിന്റെ പഴക്കമാണ് കണക്കാക്കുന്നത്. മണലിന് 4,000 വര്‍ഷത്തിന്റെയും. എന്നാല്‍ മണല്‍ത്തരികള്‍ പാലം നിര്‍മ്മിതിക്കുശേഷം വന്നടിഞ്ഞതാകാമെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ മനുഷ്യ നിര്‍മ്മിതി നടന്നിട്ടുണ്ടെങ്കില്‍ അത് അമാനുഷികം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.

30 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് രാമേശ്വരത്തു നിന്നും ശ്രീലങ്കയിലേക്കുള്ള രാമസേതുവിനുള്ളത്. രാമേശ്വരത്തിനടുത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കക്കടുത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയ്ക്കുള്ള 50 കിലോമീറ്റര്‍ ഭാഗവും മനുഷ്യ നിര്‍മ്മിതമാണെന്ന് പുരാവസ്തു വിദഗ്ധര്‍ പറയുന്നു.
നാസ പുറത്തവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു മനുഷ്യനിര്‍മ്മിതിയാണെന്നാണ് മനസിലാകുന്നതെന്ന് വീഡിയോയില്‍ പറയുന്നു.

രാവണന്‍ അപഹരിച്ച സീതാ ദേവിയെ മടക്കിക്കൊണ്ടുവരാന്‍ രാമനെയും ലക്ഷ്മണനെയും വാനരപ്പടയേയും ലങ്കയിലേക്ക് കടത്താന്‍ നിര്‍മ്മിച്ചതാണ് രാമസേതുവെന്നാണ് ഹിന്ദുവിശ്വാസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.