ജനങ്ങളുടെ ബാങ്ക്​ നിക്ഷേപങ്ങള്‍ സുരക്ഷിതം

Wednesday 13 December 2017 5:40 pm IST

ന്യൂദല്‍ഹി: ജനങ്ങളുടെ ബാങ്ക്​ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുടെയും ബാങ്ക്​ അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന്​ ഉറപ്പ്​ നല്‍കുന്നു. ബാങ്ക്​ നിക്ഷേപങ്ങള്‍​ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. രാജ്യ​ത്തെ ബാങ്കിങ്​ സമ്പ്രദായത്തെ തകര്‍ക്കുകയാണ്​ യു.പി.എ ചെയ്​തത്​. വന്‍കിട വ്യാപാരികള്‍ക്ക്​ വന്‍തോതില്‍ വായ്​പ നല്‍കുന്നതായിരുന്നു അവരുടെ നയം​. കല്‍ക്കരി, 2ജി ഇടപാടിനെക്കാളും വലിയ അഴിമതിയാണ്​ ഇതെന്നും മോദി വ്യക്തമാക്കി.

വ്യാപാരികള്‍ക്ക്​ വേണ്ടിയാണ്​ ജി.എസ്​.ടി നടപ്പിലാക്കിയത്​. വന്‍കിട ചെറുകിട വ്യത്യാസമില്ലാതെ മുഴുവന്‍ വ്യാപാരികളെയും ജി.എസ്​.ടിയുമായി ബന്ധിപ്പിക്കുക എന്നതാണ്​ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.