ക്ഷേത്രങ്ങളോടുള്ള അവഗണനയിൽ പാക് സുപ്രീംകോടതിക്ക് അതൃപ്തി

Thursday 14 December 2017 2:45 am IST

കറാച്ചി : പാക്കിസ്ഥാനിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കാണാതാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പാക് സുപ്രീം കോടതി. പാക്കിസ്ഥാനിലെ പ്രസിദ്ധ ക്ഷേത്രമായ കട്ടാസ് രാജ് ക്ഷേത്രങ്ങളിലെ കുളം വരണ്ടുണങ്ങുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കാണാതാകുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞത്.

പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ് പ്രവിശ്യയിലെ ക്ഷേത്രമാണ് കട്ടാസ് രാജ്. ക്ഷേത്രത്തോടുള്ള അവഗണനയില്‍ പ്രവിശ്യാ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.

രാജ്യത്തെ ഹിന്ദു സമൂഹത്തോടുള്ള നിഷേധാത്മക നിലപാട് ആഗോള തലത്തില്‍ പാക്കിസ്ഥാന് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും കോടതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.