കേരളത്തിന് 125.47 കോടി രൂപയുടെ വരള്‍ച്ചാ ദുരിതാശ്വാസം കേന്ദ്രം അനുവദിച്ചു

Wednesday 13 December 2017 6:34 pm IST

ന്യൂദല്‍ഹി: കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 125.47 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ഇതില്‍ 112.05 കോടി രൂപ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും, 13.42 കോടി രൂപ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിംഗ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും കേന്ദ്ര ആഭ്യന്തര, ധനകാര്യ, കൃഷി മന്ത്രാലയങ്ങളിലെയും, നിതി ആയോഗിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസസഹായമായി മണിപ്പൂരിന് 130.65 കോടി രൂപയും, മിസോറാമിന് 49.02 കോടി രൂപയും അനുവദിക്കാനും യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.