കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിലെ മൈലോട്ടുമൂഴി റസിഡന്്സ് അസോസിയേഷന് പരിധിയിലെ ജലസ്രോതസ്സുകളില്‍ അറവുമാലിന്യം പതിവായി തള്ളുന്നു. പ്രദേശവാസികള്‍ ഇത് കാരണം കടുത്ത ദുരിതത്തിലാണ്. മൈലോട്ടുമൂഴി, ചാന്ദ്രമൂഴി, മൊട്ടമൂല, ചെറുത്തല, ചായ്ക്കുളം എന്നിവിടങ്ങളിലെ തോടുകളില്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതാണ് നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നത്. പൂവച്ചല്‍, കാട്ടാക്കട പഞ്ചായത്തുകളിലായുള്ള അനധികൃത അറവുശാലകളിലെ മാലിന്യമാണ് കൊണ്ടുതള്ളുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മൈലോട്ടുമൂഴി ജനതാ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് എസ്. സുദര്ശനന്, സെക്രട്ടറി ജ്യോതിഷ് വിശ്വംഭരന് എന്നിവര്‍ പഞ്ചായത്തിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: