കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

Thursday 14 December 2017 12:06 pm IST

തിരുവനന്തപുരം: കഞ്ചാവുമായി ഒഡീഷ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. പളളിപ്പുറത്ത് ഇടനിലക്കാര്‍ക്ക് കൈമാറാന്‍ കഞ്ചാവ് കൊണ്ടുവരവെയാണ് ഒഡീഷക്കാരനായ ബാബുന്‍ നായിക് (23) ആണ് പിടിയിലായത്. ഇയ്യാളില്‍ നിന്ന് 2.1 കിലോ കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. കഴക്കൂട്ടം പള്ളിപ്പുറം മംഗലപുരം മുരുക്കുംപുഴ പ്രദേശങ്ങളിലെ സ്‌കൂളുകള്‍, കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നത്. ഇത് ഇവിടങ്ങളില്‍ ചെറുകിട വില്‍പ്പന നടത്തുന്ന ഇടനിലക്കാര്‍ക്ക് നല്‍കിയശേഷം വീണ്ടും കഞ്ചാവ് കൊണ്ടുവരുന്നതിനായി ഒഡീഷയ്ക്ക് മടങ്ങുകയാണ് പതിവ്. ഇടനിലക്കാര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. ഇവരെക്കുറിച്ചുളള അന്വേഷണത്തിലാണ് എക്‌സൈസ്. കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. സജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എഇഐ സുരേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍. രാജേഷ്, ഷിജി, പീതാംബരന്‍ പിള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍, ബിനീഷ്, ഷംനാദ്, രാജേഷ്, സുനില്‍കുമാര്‍, ദീപു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.