ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 127.3 അടിയായി ഉയര്‍ന്നു. ഓഖി ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും മഴയെത്തിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
ഈ മാസം രണ്ടിന് 130.2 അടി വരെ എത്തിയ ജലനിരപ്പ് പിന്നീട് താഴ്ന്നിരുന്നു. അണക്കെട്ടില്‍ 0.48 സെന്റി മീറ്റര്‍, തേക്കടി 0.014 സെന്റി മീറ്റര്‍ എന്നിങ്ങനെയാണ് പെയ്ത മഴയുടെ അളവ്. 789.86 ഘനയടി വെള്ളം സെക്കന്‍ഡില്‍ ഒഴുകിയെത്തുമ്പോള്‍ 1600 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: