കൊച്ചി: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. ബിഎംഎസ് എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ നടന്ന കേരള പ്രദേശ് മത്സ്യതൊഴിലാളി സംഘം (ബിഎംഎസ്) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഖി ചുഴലിക്കാറ്റില്‍ തൊഴിലുപകരണങ്ങളും വീടും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കണം. ദുരന്ത നിവാരണ അതോറിറ്റിയില്‍ മത്സ്യമേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, സെല്വന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: