ഗതാഗത നിയന്ത്രണം

Thursday 14 December 2017 12:18 pm IST

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10 മുതല്‍ രാത്രി 8 വരെ നഗരത്തില്‍ ഗതാഗതം ന്രിയന്ത്രിക്കും.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ വിഴിഞ്ഞം, കോവളം, വെള്ളാര്‍, വാഴമുട്ടം, തിരുവല്ലം, പൂന്തുറ, എസ്എം ലോക്ക്, കുമരിച്ചന്ത, കല്ലുമൂട്, ഈഞ്ചയ്ക്കല്‍, ചാക്ക, ആള്‍സെയിന്റ്‌സ്, ശംഖുമുഖം, പേട്ട, പാറ്റൂര്‍, ജനറല്‍ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, ജി.വി രാജ, ആര്‍ആര്‍ ലാംബ് വരെയുള്ള റോഡുകളില്‍ ഗതാഗതവും പാര്‍ക്കിംഗും നിയന്ത്രിക്കും.
ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 8 വരെ ജിവി രാജ, ആര്‍ആര്‍ ലാംബ്, മ്യൂസിയം, വെള്ളയമ്പലം, ആല്‍ത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും പബ്ലിക് ലൈബ്രറി, നന്ദാവനം, ആര്‍ബിഐ, ബേക്കറി, ജേക്കബ്‌സ്, ഗേറ്റ്-4 വരെയുള്ള റോഡിലും അണ്ടര്‍പാസ്, ആശാന്‍സ്‌ക്വയര്‍, ജനറല്‍ആശുപത്രി, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ്, ശംഖുമുഖം എയര്‍പോര്‍ട്ട് വരെയുള്ള റോഡുകളിലും ഗതാഗതവും പാര്‍ക്കിംഗും നിയന്ത്രിക്കും.
നെയ്യാറ്റിന്‍കര, പാറശാല ഭാഗങ്ങളില്‍ നിന്ന് ‘പടയൊരുക്കം’ സമാപന സമ്മേളനത്തിന് വരുന്ന ചെറിയവാഹനങ്ങള്‍ കരമന-കിള്ളിപ്പാലം-തമ്പാനൂര്‍-ആര്‍എംഎസ് വഴി മാഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്തി ആളെ ഇറക്കിയശേഷം അവിടെ പാര്‍ക്ക് ചെയ്യണം. നെടുമങ്ങാട്, പേരൂര്‍ക്കട, അരുവിക്കര, വട്ടിയൂര്‍ക്കാവ് നിന്നു വരുന്ന വാഹനങ്ങളില്‍ കവടിയാര്‍ ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കുറവന്‍കോണം-മരപ്പാലം-പ്ലാമൂട്-പിഎംജി, ജിവിരാജ, ആര്‍ആര്‍ലാംബ്, രക്തസാക്ഷിമണ്ഡപം, വിജെറ്റി വഴി വന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലൈബ്രറി ഭാഗത്ത് ആളെ ഇറക്കിയശേഷം ജനറല്‍ആശുപത്രി, പേട്ട, ചാക്ക വഴി ഈഞ്ചയ്ക്കല്‍ ബൈപ്പാസ് എത്തി സര്‍വീസ് റോഡില്‍ മാര്‍ഗതടസം കൂടാതെ പാര്‍ക്ക് ചെയ്യണം.
മലയിന്‍കീഴ്, കാട്ടാക്കട, സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പൂജപ്പുര-ജഗതി-മേട്ടുക്കട-സംഗീതകോളേജ്-മോഡല്‍സ്‌കൂള്‍ ജംഗ്ഷന്‍-ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ പൂജപ്പുര ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
പത്തനംതിട്ട, കൊല്ലം, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തീരദേശപാത വഴിയോ കഴക്കൂട്ടം ബൈപ്പാസ് വഴിയോ വന്ന് ചാക്കയില്‍ നിന്നു തിരിഞ്ഞ് ജനറല്‍ ആശുപത്രി, ആശാന്‍സ്‌ക്വയറില്‍ എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങള്‍ ഈഞ്ചക്കല്‍, കോവളം ബൈപ്പാസില്‍ എത്തി പാര്‍ക്ക് ചെയ്യണം.
പിറ്റിസി ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ തൈക്കാട് ഗസ്റ്റ്ഹൗസ് ജംഗ്ഷനില്‍ എത്തി ആളെ ഇറക്കിയശേഷം ഫ്‌ളൈഓവര്‍-കിള്ളിപ്പാലം -ബണ്ട് റോഡ് വഴി ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
മുക്കോല നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ മുക്കോല നിന്നു തിരിഞ്ഞ് വെങ്ങാനൂര്‍, പള്ളിച്ചല്‍ പാപ്പനംകോട് വഴി പോകണം. കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങള്‍ കുഴിവിള ജംഗ്ഷനില്‍ നിന്നോ വെണ്‍പാലവട്ടം ജംഗ്ഷനില്‍ നിന്നോ തിരിഞ്ഞുപോകണം. കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കാര്യവട്ടം, ശ്രീകാര്യം വഴിയും തൈക്കാട് നിന്നു മേട്ടുക്കട, സാനഡു, വഴുതക്കാട് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്‌ളൈ ഓവറില്‍ നിന്നു തിരിഞ്ഞ് മോഡല്‍ സ്‌കൂള്‍, പനവിള, ബേക്കറി വഴി പോകണം.
പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറോ ക്ലീനറോ ഉണ്ടായിരിക്കണം. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ ഉത്തരവാദപ്പെട്ടയാളുടെ ഫോണ്‍നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ ഗതാഗത തിരക്ക് കണക്കിലെടുത്ത് രാവിലെ 10 മുതല്‍ 1 വരെയും വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെയുമുള്ള യാത്രകള്‍ ക്രമീകരിക്കണം.
വിഴിഞ്ഞം, കോവളം, ചാക്ക, പേട്ട, പാറ്റൂര്‍ ജനറല്‍ ഹോസ്പിറ്റല്‍, ആശാന്‍സ്‌ക്വയര്‍, പാളയം, വെള്ളയമ്പലം റോഡിലും എയര്‍പോര്‍ട്ട്, ആള്‍സെയിന്റ്‌സ്, ചാക്ക, ഈഞ്ചയ്ക്കല്‍, കോവളം, വിഴിഞ്ഞം റൂട്ടിലും ചാക്ക-കഴക്കൂട്ടം ബൈപ്പാസ് റോഡിലും തൈക്കാട്, വഴുതക്കാട്, വെള്ളയമ്പലം റോഡിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.